Skip to main content

Posts

മഴയെ തേടുന്ന നിസ്ക്കാരം

☔☔☔☔☔☔☔ 🌧മഴയെ തേടുന്ന നിസ്ക്കാരം🌧   بسم الله الرحمان الرحيم വെളളം കിട്ടാതെ വിഷമിക്കുന്ന അവസരത്തിൽ നിർവ്വഹിക്കേണ്ട രണ്ട് റക്അത്ത് നിസ്ക്കാരമാണ് സ്വലാത്തുൽ ഇസ്ത്തിഖ്സാഅ' അഥവാ മഴയെ തേടുന്ന നിസ്ക്കാരം. ഈ നിസ്ക്കാരത്തിനു ശേഷം പെരുന്നാൾ നിസ്ക്കാരത്തിനു ശേഷം ഓതുന്നതു പൊലെ രണ്ടു ഖുതുബകൾ ഓതണം. ഈ ഖുതുബയിൽ തക്ബീർ ചൊല്ലുന്നതിനു പകരമായി :" അസ്തഗ്ഫിറുളളാഹുൽ അലീം അല്ലദീ ലാഇലാഹ ഇല്ലാഹുവൽ ഹയ്യുൽ ഖയ്യൂം .വഅത്തൂബു ഇലയ്ഹി" എന്ന ഇസ്തിഗ്ഫാർ ചൊല്ലണം.ഇസ്തിഗ്ഫാറും സ്വലാത്തും കൂടുതൽ നല്ലതാണ്..   മഴ പെയ്യാതെ ഭൂമി വരണ്ടുണങ്ങി കിടക്കുബോൾ ചെയ്ത പാപങ്ങളെക്കുറിച്ച് ബോധവാന്മാരാകാനും ,പശ്ചാത്തപിക്കുവാനും ജനങ്ങളെ ഉപദേശിക്കണം.ദാനധർമ്മങ്ങൾ അധികരിപ്പിക്കാനും പരസ്പരമുളള വൈരാഗൃം മറന്ന് ഒരുമിച്ചു ജീവിക്കാനും അഭൃർത്ഥിക്കണം.തുടർന്ന് മൂന്നു നാളുകൾ വ്രതമനുഷ്ടിക്കണം. നാലാം നാളിൽ നോമ്പോടു കൂടെ ആബാല വൃദ്ധം ഒന്നിച്ചു എളിമയുളള വസ്ത്രങ്ങളണിഞ്ഞ് വിനയത്തോടെ ഒരു മൈതാനത്ത് ഒരുമിച്ചു കൂടണം. അവിടെ വെച്ചാണ് നിസ്ക്കാരവും ഖുതുബയും നിർവ്വഹിക്കേണ്ടത്. ഇത് ജമാഅത്തായിട്ടാണ് നിസ്ക്കരിക്കേണ്ടത്. വയസ്സായവരെയും കുട്ടികളെയും സ

ആദ്യമധുരം

ഹിജ്റ പുറപ്പെടുമ്പോൾ അസ്മാഅ് ബീവി(റ) പൂർണ്ണഗർഭിണി ആയിരുന്നു. മദീനയിലെത്തിയ ശേഷം ‘ഖുബാ’യിലായിരുന്നു താമസം. അവിടെ വെച്ചാണ്‌ പ്രസവിച്ചതും. കുഞ്ഞിനെയും ചുമന്ന് അസ്‌മാഅ് ബീവി (റ) തിരുസവിധത്തിലെത്തി. തിരുനബി ﷺ കുഞ്ഞിനെ മടിയിൽ വെച്ചു. ശേഷം ഒരു കാരക്ക ആവശ്യപ്പെട്ടു. അത് ചവച്ച് കുഞ്ഞിന്‌ ആദ്യമധുരം കൊടുത്തു. അവിടുത്തെ ഉമിനീർ കുഞ്ഞിന്റെ വായയിലെത്തി. കുഞ്ഞിന്‌ ബറകത്തിനായി അവിടുന്ന് പ്രാർത്ഥിച്ചു. മദീനയിൽ ഹിജ്‌റക്ക് ശേഷം മുസ്‌ലിംകൾക്ക് ജനിച്ച ആദ്യകുഞ്ഞ് അബ്ദുല്ലാഹിബ്നു സുബൈർ (റ) ന്റെ ജന്മത്തിൽ എല്ലാവരും സന്തോഷിച്ചു. കാരണം യഹൂദികളുടെ സിഹ്‌ർ കാരണം മുസ്‌ലിംകൾക്ക് ഭാവിയിൽ സന്താങ്ങളുണ്ടാവില്ല എന്നൊരു കുപ്രചരണം അവിടെയുണ്ടായിരുന്നു. (ഹദീസ് ബുഖാരി-5152) 4/3/2016 No:192 +971507091679

ആകാശത്തെ ഇരുകവാടങ്ങൾ

"ഏതൊരു സത്യവിശ്വാസിക്കും ആകാശ ലോകത്ത്‌ രണ്ട്‌ കവാടങ്ങളുണ്ട്‌. ഒന്നിലൂടെ അവന്റെ ഭക്ഷണം ഇറങ്ങും. രണ്ടാമത്‌ വഴി അവന്റെ കർമ്മങ്ങളും വാക്കുകളും കടന്നു പോകും. അവൻ മരിച്ചാൽ ഇരുകവാടങ്ങളും അടക്കപ്പെടും." ഇത്രയും പറഞ്ഞ ശേഷം തിരുനബി ﷺ അവിശ്വാസികളെ പരാമർശിക്കുന്ന ആയത്ത് ഓതി. (فَمَا بَكَتْ عَلَيْهِمُ السَّمَاءُ وَالْأَرْضُ അർത്ഥം :അവർക്ക്‌ (അവിശ്വാസികൾക്ക്‌) വേണ്ടി ആകാശമോ ഭൂമിയോ കണ്ണീർ വാർത്തില്ല. ഒരു സത്യവിശ്വാസി മരണപ്പെട്ട്‌ 40 ദിവസം ആകാശ ഭൂമികൾ കരയുന്നതാണ്. ഇബ്നു അബ്ബാസ്‌(റ) പറയുന്നു. "അവൻ നിസ്കരിച്ച സ്ഥലങ്ങൾ കരയുന്നത്‌ പോലെ കർമ്മങ്ങൾ ഉയർന്ന് പോകുന്ന ആകാശ ഭാഗങ്ങളും കരയുന്നതാണ്." (16/140تفسير قرطبى ) 16/3/2016 No:173 +971507091679

അഴുക്കില്ലാത്ത ഹൃദയമുള്ളവർ

"തിരുദൂതരേ, ഏറ്റവും ഉത്തമരായ മനുഷ്യരാരാണ്?" അവിടുന്ന് പ്രതിവചിച്ചു."ഹൃദയത്തിൽ അഴുക്കില്ലാത്ത സംസാരത്തിൽ സത്യം മുറുകെ പിടിക്കുന്നവരാണവർ." അപ്പോൾ ഒരു സ്വഹാബി സംശയം ഉന്നയിച്ചു."സത്യം സംസാരിക്കുന്നവരെ കുറിച്ച്‌ ബോധ്യമായി. നബിയേ, ആരാണ് അഴുക്കില്ലാത്ത ഹൃദയമുള്ളവർ?" "അല്ലാഹുവിനെ അനുസരിച്ച് ജീവിക്കുന്ന ഹൃദയശുദ്ധി ഉള്ളവരാണവർ. അവർക്ക്‌ അന്യരോട്‌ അസൂയയോ വിദ്വേഷമോ പകയോ ഉണ്ടാവുകയില്ല." (ഹദീസ് ഇബ്‌നു മാജഃ-4216) 17/3/2016 No:174 +971507091679

നന്മ-തിന്മകളുടെ പ്രതിഫലം

തിരുവചനം ശ്രദ്ധിക്കുക! "എന്റെ സമുദായത്തിലുള്ളവർ ചെയ്യുന്ന നന്മകളുടെ പ്രതിഫലങ്ങൾ മുഴുവനും എന്നെ കാണിക്കപ്പെട്ടു. ഒരു വ്യക്തി പള്ളിയിൽ നിന്ന് ഒരു മലിന വസ്തു എടുത്തു നീക്കുന്നതിന് പോലും പ്രതിഫലം ഞാൻ കണ്ടു. എന്നാൽ അവരുടെ തിന്മകൾ മുഴുവനും വെളിവാക്കപ്പെട്ടപ്പോൾ ഖുർആനിലെ ഒരു സൂറത്തോ ആയത്തോ ഒരാൾ മനഃപാഠമാക്കി, പിന്നീട്‌ അവൻ അത്‌ മറന്ന് പോകുന്നതിനേക്കാൾ ഏറ്റവും ഗൗരവമുള്ള ഒരു തെറ്റും ഞാൻ കണ്ടില്ല." ( سنن أبي داود 461) 19/3/2016 No:176 +971507091679