Skip to main content

Posts

Showing posts from March, 2016

വിശ്വാസി കളവ് പറയില്ല

തിരുനബിﷺ യോട് ഒരു സ്വഹാബി ചോദിച്ചു. "ഒരു സത്യവിശ്വാസി ഭീരുവാകുമോ?" നബിﷺ പറഞ്ഞു "ആവാം" അദ്ദേഹം വീണ്ടും ചോദിച്ചു."നബിയേ, വിശ്വാസി പിശുക്ക്‌ കാണിക്കുമോ?" അവിടുന്ന് പറഞ്ഞു."കാണിക്കാം" "സത്യവിശ്വാസി കള്ളം പറയുന്നവനാകുമോ" അനന്തരം അവിടുന്ന് പറഞ്ഞു."ഇല്ല." شعب الايمان) 4472) 29/3/2016 No:186 +971507091679

സത്യവും അസത്യവും

തിരുനബിﷺ പറയുന്നു."നിങ്ങൾ സത്യം മുറുകെ പിടിക്കുക. തീർച്ച! സത്യം നന്മയിലേക്കും നന്മ സ്വർഗ്ഗത്തിലേക്കും നയിക്കും.ഒരു വ്യക്തി സത്യം പറഞ്ഞ്‌ ശീലിക്കുക വഴി അല്ലാഹുവിങ്കൽ 'സത്യസന്ധൻ'എന്ന് രേഖപ്പെടുത്തപ്പെടും. നിങ്ങൾ കളവ്‌ സൂക്ഷിക്കുക. നിശ്ചയം!കളവ്‌ തിന്മയിലേക്കും തിന്മ നരകത്തിലേക്കും നയിക്കും. ഒരാൾ കളവു പറയുന്നത്‌ കാരണം അല്ലാഹുവിന്റെയടുക്കൽ 'കള്ളം ശീലിച്ചവൻ' എന്ന് എഴുതപ്പെടും."(മുസ്‌ലിം-6805) "സംസാരിക്കുമ്പോൾ ജനങ്ങളെ ചിരിപ്പിക്കാനായി കളവ്‌ പറയുന്നവനാണ് നാശം! അവനാണ് നാശം! അവനാണ് നാശം!." (ഹദീസ്‌ തുർമുദി 2315 അബൂദാവൂദ്‌ 4992) 28/3/2016 No:185 +971507091679

ആരോഗ്യവും ഒഴിവു സമയവും

തിരുമൊഴി ശ്രദ്ധിക്കുക! "രണ്ട്‌ അനുഗ്രഹങ്ങൾ; ഭൂരിഭാഗം മനുഷ്യരും അത്‌ ഉപയോഗപ്പെടുത്തുന്ന കാര്യത്തിൽ നഷ്ടത്തിലകപ്പെട്ടവരാണ്. അവ, ആരോഗ്യവും ഒഴിവുസമയവുമാണ്." (صحيح البُخاريُّ -6412) തിരുനബിﷺ പറയുന്നു." തനിക്ക്‌ ലഭിച്ച ആയുസ്സ്‌ വിനിയോഗിച്ചതെങ്ങനെ? അറിവ്‌ കൊണ്ട്‌ എന്ത്‌ പ്രവർത്തിച്ചു? സമ്പത്ത്‌ എവിടുന്ന് ലഭിച്ചു? എങ്ങനെ ചെലവഴിച്ചു? ശരീരത്തിന്റെ(ആരോഗ്യം)എങ്ങനെ പാഴാക്കി? എന്നിവക്ക്‌ ഉത്തരം പറയാതെ ഒരാളുടെയും കാലുകൾ അന്ത്യദിനത്തിൽ മുന്നോട്ട്‌ ചലിപ്പിക്കാൻ സാധിക്കില്ല." (ഹദീസ്‌ തുർമുദി-2417) 27/03/2016 No:184 +971507091679

അവിശ്വാസിയുടെ കർമ്മങ്ങൾ

തിരുനബിﷺ പറയുന്നു."ഒരു സത്യവിശ്വാസിയോടും അല്ലാഹു അക്രമിയുടെ രൂപത്തിൽ വർത്തിക്കുകയില്ല. പുണ്യകർമ്മങ്ങൾക്ക്‌ ഇഹലോകത്ത്‌ അവന് അനുഗ്രഹം നൽകുന്നതിന് പുറമെ, പരലോകത്ത്‌ പ്രതിഫലവും നൽകും. എന്നാൽ അവിശ്വാസിയുടെ കർമ്മങ്ങൾക്ക്‌  ഇഹലോകത്ത്‌ വെച്ച്‌ അല്ലാഹു ഭക്ഷണം നൽകുന്നു. പരലോകത്ത്  എത്തിയാൽ പ്രതിഫലമായി  നൽകാൻ ഒരു ഗുണവും അവന് ശേഷിക്കുകയുമില്ല."                     (ഹദീസ്‌ മുസ്‌ലിം7267) 26/3/2016   No183 +971507091679

മുസ് ലിമിന്റെ പ്രയാസം

"ഒരു മുസ്‌ലിമിന്  എന്തെങ്കിലും വേദനയോ പ്രയാസമോ  ദുഖഃമോ മുഷിപ്പോ അനുഭവപ്പെട്ടാൽ, അവന്റെ ശരീരത്തിൽ തറക്കുന്ന മുള്ള്‌ തന്നെയാണെങ്കിൽ പോലും അത്‌ കാരണം അവന്റെ ദോഷങ്ങൾ അല്ലാഹു പൊറുത്തു കൊടുക്കുന്നതാണ്."                (ബുഖാരി-5318, മുസ്‌ലിം-2999) 25/3/2016  No:182 +971507091679

സ്വപ്നങ്ങളുമായി ബന്ധപെട്ട ദിക്ർ ദുആകൾ

💦💥🔥⚡🌩🌔☀❄🌥🌙 നിങ്ങൾ ഇഷ്ഠപ്പെടുന്ന സ്വപ്നം കണ്ടാൽ അത് അല്ലാഹുവിൽ നിന്നാണെന്ന് മനസ്സിലാക്കി അവനെ സ്തുതിക്കുക.അത് മറ്റുള്ളവരോട് പറയട്ടെ, പക്ഷേ, ഇഷ്ഠമുള്ളവരോട് മാത്രമേ പറയാവൂ.താൻ വെറുക്കുന്ന സ്വപ്നമാണ്‌ കണ്ടതെങ്കിൽ അത് പിശാചിൽ നിന്നാണ്‌. ആ സ്വപ്നത്തിന്റെ നാശത്തിൽ നിന്നും അല്ലാഹുവിനോട് അഭയം ചോദിച്ചു കൊള്ളട്ടെ, അതിനെ കുറിച്ച് ഒരാളോടും പറയരുത്. അത് അവന്‌ യാതൊരു ബുദ്ധിമുട്ടും ഉണ്ടാക്കുകയില്ല.”(ബുഖാരി,മുസ് ലിം) ** "വെറുക്കുന്ന സ്വപ്ന ദർശനമുണ്ടായാൽ തന്റെ ഇടതു വശത്തേക്ക് 3 തവണ ഊതുക (ഉമിനീർ വരാത്ത വിധം തുപ്പുക)യും പിശാചിൽ നിന്ന് 3 തവണ അഭയം ചോദിക്കുകയും അവൻ കിടന്നിരുന്ന വശം മാറ്റുകയും ചെയ്യട്ടെ"(ഹദീസ് മുസ് ലിം) ** "നിങ്ങൾ ഉറക്കിൽ ഭയപ്പെട്ടാൽ أَعُوذُ بِكَلِمَاتِ اللهِ التَّامَّاتِ مِنْ غَضَبِهِ وَعِقَابِهِ وَشَرِّ عِبَادِهِ وَمِنْ هَمَزَاتِ الشَّيَاطِينِ وَأَنْ يَحْضُرُونْ എന്ന് ചൊല്ലുക. എന്നാൽ അവന്‌ ഒരു ഉപദ്രവവും വരില്ല"(ഹദീസ്) (كنز العمال-15/365) 〰〰〰〰〰〰〰〰〰〰〰 Sunni Manzil Group +965 510 74527 🎋🔥💐💥🎋🔥💐💥

മാതാപിതാക്കളുടെ ഖബ്ർ സിയാറത്ത്

"ഒരാൾ തന്റെ മാതാപിതാക്കളുടെയോ അവരിൽ ഒരാളുടെയോ ഖബർ എല്ലാ വെള്ളിയാഴ്ചയും സിയാറത്ത്‌ ചെയ്താൽ അവന്റെ ദോഷങ്ങൾ പൊറുക്കപ്പെടുകയും  അവൻ മാതാപിതാക്കൾക്ക്‌ ഗുണം ചെയ്തവനായി രേഖപ്പെടുത്തപ്പെടുകയും ചെയ്യും."                       (ഹദീസ്‌  ബൈഹഖി 7901) "അല്ലാഹുവിന്റെ പ്രീതി കാംക്ഷിച്ച് ഒരാൾ മാതാപിതാക്കളുടെയോ അവരിൽ ഒരാളുടെയോ ഖബർ സിയാറത്ത്‌ ചെയ്താൽ അത്‌ 'മബ്‌റൂർ' ആയ ഹജ്ജിനു തുല്യമാണ്. ഇപ്രകാരം മാതാപിതാക്കളെ സിയാറത്ത്‌ ചെയ്തവരുടെ ഖബ്‌ർ മലക്കുകൾ  സിയാറത്ത്‌ ചെയ്യുന്നതുമാണ്."  (الجامع الكبير للسيوطى 5032) 24/3/2016   No:181 +971507091679

മരണപ്പെട്ടവർക്ക് വേണ്ടി ദാനധർമ്മം

ഒരു സ്വഹാബി തിരുസവിധത്തിൽ വന്ന് പറഞ്ഞു. "നബിയേ, പെട്ടെന്നായിരുന്നു എന്റെ മാതാവിന്റെ വഫാത്. മരിക്കും മുമ്പ്‌ എന്തെങ്കിലും സംസാരിക്കാൻ ഉമ്മാക്ക്‌ സാധിച്ചിരുന്നുവെങ്കിൽ അവർ വല്ലതും സ്വദഖഃ ചെയ്യുമായിരുന്നു. ഞാൻ എന്റെ ഉമ്മക്ക്‌ വേണ്ടി ദാനധർമ്മം ചെയ്താൽ അതിന്റെ പ്രതിഫലം അവർക്ക്‌ ലഭിക്കുമോ?" തിരുനബിﷺ പറഞ്ഞു."അതെ, ലഭിക്കും. നീ ഉമ്മക്ക്‌ വേണ്ടി സ്വദഖഃ ചെയ്യൂ" (ഹദീസ്‌ ബുഖാരി 1322,2609 മുസ്‌ലിം 2373,4307) 23/3/2016     No:180 +971507091679

മനുഷ്യരോടൊപ്പമുള്ള മലക്കുകൾ

"തിരുദൂതരേ,ഒരു മനുഷ്യന്റെ കൂടെ എത്ര മലക്കുകൾ ഉണ്ടാകും?" ഉസ്മാൻ(റ)ന്റേതാണ് സംശയം. തിരുനബി വിശദീകരിച്ചു."ഒരാളുടെ വലത്‌ വശത്തുള്ള മലക്ക്‌ അവന്റെ നന്മകൾ പത്തിരട്ടി പ്രതിഫലമായി രേഖപ്പെടുത്തും. ഇടത്‌ വശത്തുള്ള തിന്മകളെഴുതുന്ന മലക്കിനെ നയിക്കുന്നതും ആ മലക്കാണ്. മനുഷ്യൻ തിന്മ ചെയ്യുമ്പോൾ ഇടത്‌ വശത്തെ മലക്ക്‌ വലത്തേ മലക്കിനോട്‌ ചോദിക്കും. 'ഞാൻ എഴുതട്ടെയോ?' അനന്തരം വലത്തേ മലക്ക്‌ പറയും. 'ഇല്ല, ആയിട്ടില്ല. അവൻ പശ്ചാതപിക്കുമോ എന്ന് നോക്കാം.' മൂന്ന് തവണ സമ്മതം തേടിയ ശേഷം അവസാനം പറയും. 'എഴുതൂ അവന്റെ കൂടെയുള്ള തുണ മഹാമോശം!' ഓരോരുത്തരുടെയും മുന്നിലും പിന്നിലുമായി രണ്ട്‌ മലക്കുകൾ വേറെയുമുണ്ട്‌. മൂർദ്ധാവിലുമുണ്ട്‌ ഒരു മലക്ക്‌. അല്ലാഹുവിന്റെ പ്രീതി ഉദ്ദേശിച്ച്‌ വിനയം കാണിച്ചാൽ അല്ലാഹു അവന്റെ സ്ഥാനം ഉയർത്തും. അഹംഭാവം പുലർത്തിയാൽ  താഴ്ത്തും. ചുണ്ടുകളിലുള്ള 2 മലക്കുകൾ സംരക്ഷിക്കുന്നത്‌ സ്വലാത്ത്‌ ചൊല്ലുന്നതിലൂടെ മാത്രമാണ്. വായയിൽ ഒരു മലക്ക്‌, ഇരുകണ്ണുകളിലുമായി രണ്ട്‌ മലക്കുകൾ ഇങ്ങനെ ആകെ പത്ത്‌ മലക്കുകൾ. എന്നാൽ പകലിലുള്ള 10 മലക്കുകൾക്ക്‌ പകരം രാത്രിയിൽ വേറെ 10 മലക്കുകള