Skip to main content

Posts

സ്വർഗ്ഗീയകൃഷി

തിരുനബി ﷺ പറയുന്നു. "എന്നെയും കൂട്ടി ജിബ്‌രീൽ ആകാശാരോഹണയാത്ര (മിഅറാജ്) നടത്തിയപ്പോൾ ഇബ്‌റാഹിം നബി(അ)യെ കാണിക്കപ്പെട്ടു. മഹാൻ ചോദിച്ചു" ഓ, ജിബ്‌രീൽ, കൂടെയുള്ള ഇവർ ആരാണ്?" "മുഹമ്മദ്‌ നബി" എന്ന ജിബ്‌രീലിന്റെ മറുപടി കേട്ടപ്പോൾ എന്നെ സ്വാഗതം ചെയ്തു ആശ്ലേഷിച്ചു. അനന്തരം അവിടുന്ന് പറഞ്ഞു."അങ്ങ്‌ സമുദായത്തോട്‌ സ്വർഗ്ഗീയകൃഷി വർദ്ധിപ്പിക്കാൻ പറയുക, സ്വർഗ്ഗത്തിലെ മണ്ണ് പരിശുദ്ധവും ഭൂമി വിശാലവുമാണ്." ഞാൻ ഇബ്‌റാഹിം നബി (അ) യോട്‌ ചോദിച്ചു."ഏതാണ് സ്വർഗ്ഗീയകൃഷി? അവിടുന്ന് പറഞ്ഞു: لا حول ولا قوة الابا لله" (تفسير الطبري 18/34) 3/4/2016 No:191 +971507091679

മലകുൽ മൗതിന്റെ സന്ദർശനം

തിരുനബി ﷺഒരു അൻസ്വാരി സ്വഹാബിയുടെ അരികിൽ മലകുൽമൗതിനെ കണ്ടു. അവിടുന്ന് പറഞ്ഞു."ഓ, മലകുൽ മൗത്‌, എന്റെ അനുചരനോട്‌ കൃപ ചെയ്യണേ, അവൻ സത്യവിശ്വാസിയാണ്. അനന്തരം മലക്‌ പറഞ്ഞു. "അവിടുന്ന് സന്തോഷിക്കുക! സമാധാനിക്കുക! കരയിലോ കടലിലോ കെട്ടിടത്തിലോ കുടിലിലോ താമസിക്കുന്ന ഏതൊരുവനെയും ഞാൻ നിത്യവും അഞ്ച്‌ പ്രാവശ്യം സന്ദർശിക്കുന്നുണ്ട്‌. അവരിൽ ഏത്‌ മുതിർന്നവരെയും ചെറിയവരെയും വ്യക്തിപരമായി ഞാൻ അറിയും. പക്ഷേ, അല്ലാഹുവിന്റെ അനുമതിയില്ലാതെ ഒരു ഈച്ചയുടെ റൂഹ്‌ പോലും പിടിക്കാൻ എനിക്ക്‌ സാധിക്കുകയില്ല." ഈ ഹദീസ്‌ വിശദീകരിച്ച്‌ ഒരു മഹാൻ പറയുന്നു. "മലകിന്റെ സന്ദർശനം അഞ്ച്‌ നിസ്കാര സമയങ്ങളിലാണ്. നിസ്കാരം മുറ പോലെ സൂക്ഷിക്കുന്നവനാണെങ്കിൽ മലക്‌ അവനോട്‌ അടുക്കുകയും പിശാചിനെ തടയുകയും ആ ഭയാനക ഘട്ടത്തിൽلاَ إِلَهَ إِلاَّ اللهُ، مُحَمَّدٌ رَسُولُ الله എന്ന് ചൊല്ലിക്കൊടുക്കുകയും ചെയ്യും." (تَفْسِير ابْن كَثِير 6/361 ) 2/4/2016 No:190 +971507091679

കാരക്ക തരുന്ന ഉമ്മ

അബ്ദുല്ലാഹിബ്നു ആമിർ (റ) പറയുന്നു.“ഒരു ദിവസം എന്റെ ഉമ്മ എന്നെ വിളിച്ചു. ഇങ്ങോട്ട് വാ! ഞാൻ ഒരു സാധനം തരാം, എന്ന് പറഞ്ഞു. അപ്പോൾ തിരുനബിﷺ അവിടെ ഇരിപ്പുണ്ടായിരുന്നു. ഉമ്മയോട് അവിടുന്ന് ചോദിച്ചു. നീയെന്താണ്‌ അവന്‌ കൊടുക്കാൻ ഉദ്ദേശിക്കുന്നത്? ഉമ്മ പറഞ്ഞു.‘കാരക്ക’.ശേഷം നബിﷺ പറഞ്ഞു.“നീ അവന്‌ ഒന്നും കൊടുക്കുന്നില്ലെങ്കിൽ അതൊരു കളവായി രേഖപ്പെടുത്തിയേനെ” (سُنَنُ أَبِي دَاوُد-4993) 1/4/2016 No:189 +971507091679

സ്വർഗീയ അനുഗ്രഹങ്ങൾ

തിരുനബിﷺ പറയുന്നു.“എന്റെ സജ്ജനങ്ങളായ അടിമകൾക്ക് വേണ്ടി ഒരു കണ്ണും കാണാത്തതും ഒരു ചെവിയും കേൾക്കാത്തതും ഒരു മനുഷ്യന്റെ മനസ്സിലും ചിന്തിക്കാത്തതുമായ ഒട്ടനവധി അനുഗ്രഹങ്ങൾ ഞാൻ ഒരുക്കിയിട്ടുണ്ടെന്ന്" അല്ലാഹു പറയുന്നു. ശേഷം നബിﷺ സൂറത്ത് സജദഃ സൂക്തം17 സ്വഹാബികളെ ഓതിക്കേൾപ്പിച്ചു .فَلَا تَعْلَمُ نَفْسٌ مَا أُخْفِيَ لَهُمْ مِنْ قُرَّةِ أَعْيُنٍ جَزَاءً بِمَا كَانُوا يَعْمَلُونَ അർത്ഥം: "ആർക്കുമറിയില്ല; തങ്ങൾക്കായി കൺ കുളിർപ്പിക്കുന്ന എന്തൊക്കെയാണ്‌ രഹസ്യമായി സൂക്ഷിച്ചു വെച്ചിരിക്കുന്നതെന്ന്. അവർ പ്രവർത്തിച്ചതിനുള്ള പ്രതിഫലമാണ്‌ അതെല്ലാം” (3072-صحيح البخاري) 31/3/2016 No:188 +971507091679

വിജയലക്ഷണങ്ങൾ

തിരുനബിﷺ പറയുന്നു.“നാല്‌ കാര്യങ്ങൾ ഒരാളുടെ വിജയത്തിന്റെ ലക്ഷണങ്ങളാണ്‌. സദ് വൃത്തയായ സഹധർമ്മിണി, വിശാലമായ ഭവനം, സ്വാലിഹായ അയൽവാസി, സഞ്ചാരയോഗ്യമായ വാഹനം. നാലെണ്ണം പരാജയത്തിന്റെ അടയാളമാണ്‌. ദുഷിച്ച ഭാര്യ, ചീത്ത അയൽക്കാരൻ, ഇടുങ്ങിയ വീട്, യാത്രക്ക് അനുയോജ്യമല്ലാത്ത വാഹനം” (4032 -صَحِيح ابْن حِبَّان) 30/3/2016 No:187 +971507091679

വിശ്വാസി കളവ് പറയില്ല

തിരുനബിﷺ യോട് ഒരു സ്വഹാബി ചോദിച്ചു. "ഒരു സത്യവിശ്വാസി ഭീരുവാകുമോ?" നബിﷺ പറഞ്ഞു "ആവാം" അദ്ദേഹം വീണ്ടും ചോദിച്ചു."നബിയേ, വിശ്വാസി പിശുക്ക്‌ കാണിക്കുമോ?" അവിടുന്ന് പറഞ്ഞു."കാണിക്കാം" "സത്യവിശ്വാസി കള്ളം പറയുന്നവനാകുമോ" അനന്തരം അവിടുന്ന് പറഞ്ഞു."ഇല്ല." شعب الايمان) 4472) 29/3/2016 No:186 +971507091679

സത്യവും അസത്യവും

തിരുനബിﷺ പറയുന്നു."നിങ്ങൾ സത്യം മുറുകെ പിടിക്കുക. തീർച്ച! സത്യം നന്മയിലേക്കും നന്മ സ്വർഗ്ഗത്തിലേക്കും നയിക്കും.ഒരു വ്യക്തി സത്യം പറഞ്ഞ്‌ ശീലിക്കുക വഴി അല്ലാഹുവിങ്കൽ 'സത്യസന്ധൻ'എന്ന് രേഖപ്പെടുത്തപ്പെടും. നിങ്ങൾ കളവ്‌ സൂക്ഷിക്കുക. നിശ്ചയം!കളവ്‌ തിന്മയിലേക്കും തിന്മ നരകത്തിലേക്കും നയിക്കും. ഒരാൾ കളവു പറയുന്നത്‌ കാരണം അല്ലാഹുവിന്റെയടുക്കൽ 'കള്ളം ശീലിച്ചവൻ' എന്ന് എഴുതപ്പെടും."(മുസ്‌ലിം-6805) "സംസാരിക്കുമ്പോൾ ജനങ്ങളെ ചിരിപ്പിക്കാനായി കളവ്‌ പറയുന്നവനാണ് നാശം! അവനാണ് നാശം! അവനാണ് നാശം!." (ഹദീസ്‌ തുർമുദി 2315 അബൂദാവൂദ്‌ 4992) 28/3/2016 No:185 +971507091679