Skip to main content

മനുഷ്യരോടൊപ്പമുള്ള മലക്കുകൾ

"തിരുദൂതരേ,ഒരു മനുഷ്യന്റെ കൂടെ എത്ര മലക്കുകൾ ഉണ്ടാകും?" ഉസ്മാൻ(റ)ന്റേതാണ് സംശയം. തിരുനബി വിശദീകരിച്ചു."ഒരാളുടെ വലത്‌ വശത്തുള്ള മലക്ക്‌ അവന്റെ നന്മകൾ പത്തിരട്ടി പ്രതിഫലമായി രേഖപ്പെടുത്തും. ഇടത്‌ വശത്തുള്ള തിന്മകളെഴുതുന്ന മലക്കിനെ നയിക്കുന്നതും ആ മലക്കാണ്. മനുഷ്യൻ തിന്മ ചെയ്യുമ്പോൾ ഇടത്‌ വശത്തെ മലക്ക്‌ വലത്തേ മലക്കിനോട്‌ ചോദിക്കും. 'ഞാൻ എഴുതട്ടെയോ?' അനന്തരം വലത്തേ മലക്ക്‌ പറയും. 'ഇല്ല, ആയിട്ടില്ല. അവൻ പശ്ചാതപിക്കുമോ എന്ന് നോക്കാം.' മൂന്ന് തവണ സമ്മതം തേടിയ ശേഷം അവസാനം പറയും. 'എഴുതൂ അവന്റെ കൂടെയുള്ള തുണ മഹാമോശം!' ഓരോരുത്തരുടെയും മുന്നിലും പിന്നിലുമായി രണ്ട്‌ മലക്കുകൾ വേറെയുമുണ്ട്‌. മൂർദ്ധാവിലുമുണ്ട്‌ ഒരു മലക്ക്‌. അല്ലാഹുവിന്റെ പ്രീതി ഉദ്ദേശിച്ച്‌ വിനയം കാണിച്ചാൽ അല്ലാഹു അവന്റെ സ്ഥാനം ഉയർത്തും. അഹംഭാവം പുലർത്തിയാൽ  താഴ്ത്തും. ചുണ്ടുകളിലുള്ള 2 മലക്കുകൾ സംരക്ഷിക്കുന്നത്‌ സ്വലാത്ത്‌ ചൊല്ലുന്നതിലൂടെ മാത്രമാണ്. വായയിൽ ഒരു മലക്ക്‌, ഇരുകണ്ണുകളിലുമായി രണ്ട്‌ മലക്കുകൾ ഇങ്ങനെ ആകെ പത്ത്‌ മലക്കുകൾ. എന്നാൽ പകലിലുള്ള 10 മലക്കുകൾക്ക്‌ പകരം രാത്രിയിൽ വേറെ 10 മലക്കുകളായിരിക്കും. ഇരുപത്‌ മലക്കുകൾ ഓരോ മനുഷ്യനോട്‌ കൂടെയുമുണ്ട്‌. ഇബ്‌ലീസ്‌ പകലും അവന്റെ സന്താനം രാത്രിയിലും ഓരോ മനുഷ്യന്റെ കൂടെയുമുണ്ടാവും"
(تفسير القرطبى 9/294)
22/3/2016    No:179
+971507091679
https://dl.dropbox.com/s/lp1ifrgrdm4tmnh/thiru%20%20mozhikal.JPG

Comments