Skip to main content

മഴയെ തേടുന്ന നിസ്ക്കാരം

☔☔☔☔☔☔☔
🌧മഴയെ തേടുന്ന നിസ്ക്കാരം🌧

  بسم الله الرحمان الرحيم
വെളളം കിട്ടാതെ വിഷമിക്കുന്ന അവസരത്തിൽ നിർവ്വഹിക്കേണ്ട രണ്ട് റക്അത്ത് നിസ്ക്കാരമാണ് സ്വലാത്തുൽ ഇസ്ത്തിഖ്സാഅ' അഥവാ മഴയെ തേടുന്ന നിസ്ക്കാരം.
ഈ നിസ്ക്കാരത്തിനു ശേഷം പെരുന്നാൾ നിസ്ക്കാരത്തിനു ശേഷം ഓതുന്നതു പൊലെ രണ്ടു ഖുതുബകൾ ഓതണം.
ഈ ഖുതുബയിൽ തക്ബീർ ചൊല്ലുന്നതിനു പകരമായി :" അസ്തഗ്ഫിറുളളാഹുൽ അലീം അല്ലദീ ലാഇലാഹ ഇല്ലാഹുവൽ ഹയ്യുൽ ഖയ്യൂം .വഅത്തൂബു ഇലയ്ഹി"

എന്ന ഇസ്തിഗ്ഫാർ ചൊല്ലണം.ഇസ്തിഗ്ഫാറും സ്വലാത്തും കൂടുതൽ നല്ലതാണ്..

  മഴ പെയ്യാതെ ഭൂമി വരണ്ടുണങ്ങി കിടക്കുബോൾ ചെയ്ത പാപങ്ങളെക്കുറിച്ച് ബോധവാന്മാരാകാനും ,പശ്ചാത്തപിക്കുവാനും ജനങ്ങളെ ഉപദേശിക്കണം.ദാനധർമ്മങ്ങൾ അധികരിപ്പിക്കാനും പരസ്പരമുളള വൈരാഗൃം മറന്ന് ഒരുമിച്ചു ജീവിക്കാനും അഭൃർത്ഥിക്കണം.തുടർന്ന് മൂന്നു നാളുകൾ വ്രതമനുഷ്ടിക്കണം.
നാലാം നാളിൽ നോമ്പോടു കൂടെ ആബാല വൃദ്ധം ഒന്നിച്ചു എളിമയുളള വസ്ത്രങ്ങളണിഞ്ഞ് വിനയത്തോടെ ഒരു മൈതാനത്ത് ഒരുമിച്ചു കൂടണം.
അവിടെ വെച്ചാണ് നിസ്ക്കാരവും ഖുതുബയും നിർവ്വഹിക്കേണ്ടത്.
ഇത് ജമാഅത്തായിട്ടാണ് നിസ്ക്കരിക്കേണ്ടത്.
വയസ്സായവരെയും കുട്ടികളെയും സദ്'വൃത്തരെയും പണ്ഡിതന്മാരെയും പരമാവധി പങ്കെടുപ്പിക്കണം.
മൃഗങ്ങളെയും കൂടെ കൊണ്ടു പോകുന്നത് നല്ലതാണ്..
എല്ലാവരും ഒരുമിച്ച് മഴക്കു വേണ്ടി പ്രാർഥിക്കണം.ഇമാമ് രണ്ടാമത്തെ ഖുതുബയിൽ ഖിബ്'ലയുടെ ഭാഗത്തേക്ക് തിരിയണം..
മേൽമുണ്ട് ഭാഗം മാറ്റി മറിക്കണം.

കാരുണൃക്കടലായ റബ്ബേ...
നിൻറെ അടിയാറുകൾ പാപികളാണ്..
ഞങ്ങൾക്കു
പൊറുത്ത് തരണേ..الله..
റബ്ബേ ..ഈ ഭൂമിലോകം പടച്ചതു മുതൽ ഇനി കിയാമത്ത് നാൾ വരെയും നീയാണ് റബ്ബേ ഞങ്ങൾക്ക് മഴ നൽകുന്നത്...
ഇതു വരെ ഞങ്ങൾക്ക മഴ നൽകിയത് നമ്മുടെ രക്ഷിതാവായ റബ്ബാണ്(മനസ്സറിഞ്ഞ് 3  الحمدالله رب العالمين പറയുമോ..)
മുത്ത് നബി صلى الله عليه وسلم തങ്ങളുടെ ബരകത് കൊണ്ട്
നിൻറെ റഹ്മത്തായ
മഴ ഞങ്ങളുടെ നാടുകളിലും ലോകത്ത് വെളളം കിട്ടാതെ ബുദ്ധിമുട്ടുന്ന  എല്ലാ സ്ഥലങ്ങളിലും നിൻറെ റഹ്മത്തായ മഴ ചൊരിയേണമേ...الله
ആമീൻ യാ റബ്ബൽ ആലമീൻ..

ഷെയർ ചെയ്യുമല്ലോ.
🔵🔵🔵🔵🔵🔵

Ⓜanzil Ⓜedia🌺🌷
〰〰〰〰〰〰〰〰〰〰〰
                  By
📚Sunni Manzil Adkar Android App

+965 510 74527

🎋🔥💐💥🎋🔥💐💥

Comments