Skip to main content

മലകുൽ മൗതിന്റെ സന്ദർശനം


തിരുനബി ﷺഒരു അൻസ്വാരി സ്വഹാബിയുടെ അരികിൽ മലകുൽമൗതിനെ കണ്ടു. അവിടുന്ന് പറഞ്ഞു."ഓ, മലകുൽ മൗത്‌, എന്റെ അനുചരനോട്‌ കൃപ ചെയ്യണേ, അവൻ സത്യവിശ്വാസിയാണ്. അനന്തരം മലക്‌ പറഞ്ഞു. "അവിടുന്ന് സന്തോഷിക്കുക! സമാധാനിക്കുക! കരയിലോ കടലിലോ കെട്ടിടത്തിലോ കുടിലിലോ താമസിക്കുന്ന ഏതൊരുവനെയും ഞാൻ നിത്യവും അഞ്ച്‌ പ്രാവശ്യം സന്ദർശിക്കുന്നുണ്ട്‌. അവരിൽ ഏത്‌ മുതിർന്നവരെയും ചെറിയവരെയും വ്യക്തിപരമായി ഞാൻ അറിയും. പക്ഷേ, അല്ലാഹുവിന്റെ അനുമതിയില്ലാതെ ഒരു ഈച്ചയുടെ റൂഹ്‌ പോലും പിടിക്കാൻ എനിക്ക്‌ സാധിക്കുകയില്ല." ഈ ഹദീസ്‌ വിശദീകരിച്ച്‌ ഒരു മഹാൻ പറയുന്നു. "മലകിന്റെ സന്ദർശനം അഞ്ച്‌ നിസ്കാര സമയങ്ങളിലാണ്. നിസ്കാരം മുറ പോലെ സൂക്ഷിക്കുന്നവനാണെങ്കിൽ മലക്‌ അവനോട്‌ അടുക്കുകയും പിശാചിനെ തടയുകയും ആ ഭയാനക ഘട്ടത്തിൽلاَ إِلَهَ إِلاَّ اللهُ، مُحَمَّدٌ رَسُولُ الله എന്ന് ചൊല്ലിക്കൊടുക്കുകയും ചെയ്യും." (تَفْسِير ابْن كَثِير 6/361 ) 2/4/2016 No:190 +971507091679

Comments