"ഏതൊരു സത്യവിശ്വാസിക്കും ആകാശ ലോകത്ത് രണ്ട് കവാടങ്ങളുണ്ട്. ഒന്നിലൂടെ അവന്റെ ഭക്ഷണം ഇറങ്ങും. രണ്ടാമത് വഴി അവന്റെ കർമ്മങ്ങളും വാക്കുകളും കടന്നു പോകും. അവൻ മരിച്ചാൽ ഇരുകവാടങ്ങളും അടക്കപ്പെടും." ഇത്രയും പറഞ്ഞ ശേഷം തിരുനബി ﷺ അവിശ്വാസികളെ പരാമർശിക്കുന്ന ആയത്ത് ഓതി. (فَمَا بَكَتْ عَلَيْهِمُ السَّمَاءُ وَالْأَرْضُ അർത്ഥം :അവർക്ക് (അവിശ്വാസികൾക്ക്) വേണ്ടി ആകാശമോ ഭൂമിയോ കണ്ണീർ വാർത്തില്ല.
ഒരു സത്യവിശ്വാസി മരണപ്പെട്ട് 40 ദിവസം ആകാശ ഭൂമികൾ കരയുന്നതാണ്. ഇബ്നു അബ്ബാസ്(റ) പറയുന്നു. "അവൻ നിസ്കരിച്ച സ്ഥലങ്ങൾ കരയുന്നത് പോലെ കർമ്മങ്ങൾ ഉയർന്ന് പോകുന്ന ആകാശ ഭാഗങ്ങളും കരയുന്നതാണ്." (16/140تفسير قرطبى )
16/3/2016 No:173
+971507091679
Comments
Post a Comment